Uncategorized

ചീരയെ കുറിച്ച് അറിയേണ്ടതല്ലാം

Posted On March 24, 2020 at 8:14 am by / No Comments

ചീര  മലയാളിക്ക്   എന്നും പ്രിയപ്പെട്ട ഇലക്കറി ആണ്. ചീര തോരൻ, ചീര പരിപ്പ്കറി , ചീര അവിയൽ ,ചീര തൈര് പച്ചടി ഇങ്ങനെ പോകുന്നു ചീര കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന രുചിയേറിയ  വിഭവങ്ങളുടെ പേരുകൾ. ചീര ചിലപ്പോൾ ഔഷധം ആയിട്ടും ഉപയോഗിക്കാറുണ്ട്. മലയാളിക്ക് ചീരയോട്  എന്താണ്  ഇത്രേയും  പ്രിയം എന്ത് എന്ന് ചോദിച്ചാൽ, അതിന്റെ ഉത്തരം- ഈ സസ്യത്തിന്റെ എല്ലാ കാലാവസ്ഥയിലും ഉള്ള ലഭ്യതാണ്.  ഇതിന്റെ പോഷക  ഗുണവും ഇത് ഇഷ്ടപ്പെടാൻ ഒരു വലിയെ കാരണം ആണ്. 
നമ്മൾ മലയാളികൾ പല തരം ചീര ഉപയോഗിക്കാറുണ്ട് ചുവപ്പു ചീര, പച്ച ചീര,പാലക് ചീര, പട്ടു ചീര, വള്ളിച്ചീര, സാംബാർ ചീര, ഉലുവ ചീര എന്ന് പോകുന്നു നീണ്ട നിര . പക്ഷെ ചുവപ്പു ചീരയും പച്ച ചീരയും ആണ് ഇവയിൽ പ്രധാനി. അതിന്റെ പ്രധാന കാരണം അവ എളുപ്പത്തിൽ കൃഷി ചെയ്യാൻ പറ്റുന്നത് കൊണ്ട് ആണ്. ചീരയുടെ പോഷക  ഗുണങ്ങൾ അവയുടെ കൃഷി രീതി അവയുടെ പ്രധാന ഇനങ്ങൾ ഇതൊക്കെ അറിയാൻ വേണ്ടി ഈ ബ്ലോഗ് തുടർന്നും വായിക്കുക. 

വിവിധ ഇനം ചീരകളെ പറ്റിയുള്ള  ഒരു ഹൃസ്വ മായാ വിവരണം മിക്ക ചീര ഇനങ്ങളെയും അമരന്തസി(Amaranthaceae) എന്ന കുടുംബത്തിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. താഴെ പറയുന്നതാണ് പ്രധാന ഇനം ചീരകൾ 

  • പെരുഞ്ചീര (ചില്ലി) :  ഇതിന്റെ ശാസ്ത്രീയ നാമം   Aripolisis, Purple goose foot  എന്നാണ്.  ത്രികോണാകൃതിയിൽ ഉള്ള പച്ച നിറം ഉള്ള ഇലകളും പിന്നേ ചെടിയുടെ വളരുന്ന നുറുങ്ങുകളിൽ ഉള്ള  ഇളം പർപ്പിൾ അല്ലെങ്കിൽ മജിന്റ നിറം ഉള്ള ഇലകൾ കാരണം ആണ് ഈ പേര്. ഈ ചീരയിനത്തിൽ നല്ല അളവിൽ ജീവകം എ, സി, കെ കൂടാതെ കാൽസ്യം, പൊട്ടാസിയം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ  അടങ്ങിയിട്ടുണ്ട്.
  • പാലക് ചീര: ഇത് ഉത്തരേന്ത്യയിൽ കൂടുതൽ ഉപയോഗിക പെടുന്ന ചീരയുടെ ഇനം ആണ്. ഈ ചീരയുടെ ശാശ്ത്രീയ  നാമം Spinacia oleracea എന്നാണ്. അമരാന്ത കുടുംബത്തിൽ പെട്ട ഈ ചീരയിനം ബെറ്റ്‌റൂട്ടും , ക്വിനോവ എന്ന ധാന്യവും ആയിട്ടു ബന്ധം ഉണ്ട്. പല വിറ്റാമിനുകളെക്കൊണ്ടും  ധാതുക്കളെക്കൊണ്ടും   സമ്പുഷ്ടമാണ്   സ്പിനാച് ചീര 
  • മുള്ളൻ ചീര: ഈ ചീര ഇനംAmaranthus spinosus എന്ന ശാശ്ത്രീയ നാമത്തിൽ  അറിയപ്പെടുന്നു. ഇതിനെ മുള്ളുകൾ ഉള്ളതിനാൽ ഇങ്ങനെ വിളി ക്കാൻ  കാരണം  Prickly Amaranth എന്നാണ്. ഈ ചീര ലോകത്തിന്റെ പല ഭക്ഷ്യ സംസ്കാരത്തിന്റെയും ഭാഗം ആണ്. ഇ ചേര നിലവിൽ കൃഷി ചെയ്യാതിരുന്ന പല രാജ്യങ്ങളിലും  ഭക്ഷ്യ യോഗ്യവും പോഷക സമൃദ്ധവും ആണെന്ന് അറിഞ്ഞതിനാൽ  വ്യാപകമായി കൃഷിചെയ്യുന്നു  ഈ ചീരയുണ്ട് ഉണങ്ങിയ പൂക്കൾ ഇന്ത്യയിൽ പല ഇടതും മഞ്ഞപ്പിത്ത ചികിത്സക്കുഉപയോഗിക്കാറുണ്ട് . നമ്മൾ മലയാളികൾ ഇതിന്റെ തളിർ ഇലകൾ കൊണ്ട് തോരനോ കറിയോ വെക്കാറുണ്ട്. 
  • വളശച്ചീര: ഈ ചീരയിനം ഇതിന്റെ ശാശ്ത്രീയ നാമം ആയ Basella  alba എന്ന പേരിൽ ആണ് ഏരിയ പെടുന്നേ. ഇത് Malabar Spinach അഥവാ Ceylon Spinach എന്ന പേരിലും അറിയപ്പെടുന്നു. ഈ ചീര വള്ളി പോലെ പടർന്നു കയറും. ഇത് ചിലപ്പോൾ 10 metres (33 ft) വരെയും വളരും. ഈ ചീര ഇനം കൊണ്ട് പല തരാം വിഭവങ്ങൾ ഇന്ത്യയിൽ പലയിടത്തും ഉണ്ടാകാറുണ്ട്. ഈ ചീര വിറ്റാമിൻ A , C , ഇരുമ്പ്, കാൽസ്യം എന്നിവയാൽ  സമ്പുഷ്ടമാണ്  ആണ്. 
  • കുപ്പച്ചീര: ഈ ചീര പല നാമങ്ങളിൽ അറിയപ്പെടുന്നു. ഇതിനെ പൊതുവായി  വാസ്തുച്ചീര,  വാസ്തൂകം,  ചക്രവർത്തിച്ചീര എന്ന് വിളിക്കും. ഇതിന്റെ ശാസ്ത്ര നാമം Amaranthus viridis എന്നാണ് , പിന്നേ ആംഗലേയ നാമം green amaranth എന്നാണ്.   ഈ ചീര ചെറുതും വലുതും ഉണ്ട്. ഈ ചീര വേവിച്ചും അല്ലാതെ പച്ചക്കു സാലഡ്  ആയിട്ടും കഴിക്കാറുണ്ട്. കുപ്പച്ചീര ഒരു ഔഷധ സസ്യം ആയിട്ടും ഉപയോഗിക്കാറുണ്ട്. ഈ ചീരയിനത്തിൽ 38 % വരെയും പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇതിന്റെ ഇലയിലും വിത്തിലും അവശ്യ അമിനോ ആസിഡ്  ആയ lysine അടങ്ങിയിട്ടുണ്ട്. 
  • ചുവന്ന ചീര : ഈ ചീരയിനം മലയാളിക്ക് ഏറെ പ്രിയങ്കരം ആണ്. ഇതിന്റെ ശാസ്ത്ര നാമം Amaranthus dubius എന്നും അംഗല്യേയ നാമം Red Spinach എന്നും ആണ്. ഇതിനെ ഉത്തര ഇന്ത്യയിൽ ലാൽ സാഗ എന്ന് വിളിക്കാറുണ്ട്. ഇത് കേരളത്തിൽ മാത്രം അല്ല തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിലുടനീളം ആഫ്രിക്കയിലും ഒരു പ്രധാന ഇലക്കറി ആയി ഉപയോഗിക്കാറുണ്ട്. ചുവന്ന ചീര oxalate രഹിതം ആണ്. ഇതിൽ കാൽസ്യവും പൊട്ടാസിയവും അടങ്ങിയിരിക്കുന്നു. 
  • ഉപ്പു ചീര: ഈ ചീര പല നാമങ്ങളിൽ അറിയപെടുന്നു . ഉപ്പൂറ്റി,ലോണീകം, ഉപ്പുക്കീരൈ,  പരപ്പുക്കീരൈ, ഇവയാണ് ഇതിന്റെ ചില നാമങ്ങൾ.  ഇതിന്റെ ശാസ്ത്ര  നാമം Portulaca oleracea എന്നും ആംഗലേയ നാമം Common Indian Parselane എന്നും ആണ്.  അസംസ്കൃത ഉപ്പു ചീരയിൽ 93% വെള്ളം, 3% കാർബോഹൈഡ്രേറ്റ്, 2% പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. ഈ ചീര വേവിച്ചും, അല്ലെങ്കിൽ മെഴുക്കുപുരട്ടി രൂപത്തിലോ അല്ലെങ്കിൽ പച്ചക്കു സാലഡ് രൂപത്തിലും കഴിക്കാൻ യോഗ്യം ആണ്. 

ഇവ കൂടാതെ ഈ താഴെ പറയുന്നതാണ് ചില പ്രധാന ഇനം ചീരകൾ 

  • അഗത്തിച്ചീര
  • പൊന്നാങ്കണിച്ചീര
  • വഷളചീര
  • മണിച്ചീര
  • സൗഹൃദച്ചീര 

സങ്കരയിനം ചീരകൾ ഇവയാണ് ചില സങ്കരയിനം ചീരകൾ 

  • മോഹിനി
  • അരുൺ
  • കൃഷ്ണശ്രീ
  • രേണുശ്രീ

പോഷക മൂല്യം (കടപ്പാട് : മാതൃഭൂമി) (ഒരുകപ്പ് ചുവന്നചീരയുടെ പോഷകമൂല്യം) 
ആകെ കാർബോഹൈഡ്രേറ്റ് -1.1 ഗ്രാം

പ്രോട്ടീൻ -0.7 ഗ്രാം

വിറ്റാമിൻ എ -16%

വിറ്റാമിൻ സി -20%

വിറ്റാമിൻ കെ -39%

ഫോളേറ്റ് -6%

റിബോഫ്ലേവിൻ -3%

കാൽസ്യം -6%

മാംഗനീസ് -12%

ചീരയുടെ ആരോഗ്യഗുണങ്ങൾ ചീര ഒരു ഇലക്കറി എന്നത് കൊണ്ട് മാത്രം അല്ല അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കൊണ്ടും ഖ്യാതി നേടിയതാണ്. ഇതൊരു ഭക്ഷ്യ വസ്തു എന്നതിൽ അപ്പുറം ഒരു ഔഷധം ആയിട്ടും ഉപയോഗിക്കപ്പെടാറുണ്ട്. 

  • ചുവന്ന ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന് സി കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും 
  • ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹന പ്രക്രിയയയിൽ സഹായകം ആണെന്ന് കണ്ടെത്തിയിട്ടുണ്ട് 
  • ചീര കൊളെസ്ട്രോൾ പ്രമേഹം എന്നവയുടെ നിയന്ത്രണത്തിനും  ഉപയോഗിക്കപ്പെടാറുണ്ട് 
  • ചീരയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ  അകാലനര തടയാൻ സഹായിക്കാറുണ്ട്‌

ഈ മേൽ പറഞ്ഞ ഗുണങ്ങൾ കൂടാതെ ചീര താഴെ പറയുന്ന  രോഗങ്ങളെയും തടയാൻ സഹായകം ആണ് 

  • വിളർച്ച തടയാൻ
  • അസ്ഥികൾക്ക് ശക്തി വർധിപ്പിക്കാൻ
  • രോഗ പ്രതിരോധ ശക്തി വർധിപ്പിക്കാൻ
  • വാതസംബന്ധിയായ അസുഖങ്ങൾ തടയാൻ 
  • മൂത്രാശയ രോഗങ്ങൾ  തടയാൻ 
  • ശുക്ല വർധനത്തിനു 
  • വാത-കഫ-പിത്ത ദോഷങ്ങള്‍ ശമിപ്പിക്കാൻ 
  • ക്ഷീണം തടയാൻ 
  • PCOS പോലെയുള്ള ജീവിത ശൈലീ രോഗങ്ങൾക്ക് ശമനം കിട്ടുവാൻ ശരീര ഭാരം കുറയ്ക്കാൻ ധാന്യ ഭക്ഷണങ്ങളുടെ അളവ് കുറച്ചു ചീര വിഭവങ്ങൾ വിശപ്പ് ശമിക്കുന്ന അത്രയും അളവ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതായിരിക്കും .

ഇതെലാം അറിഞ്ഞു ചീര കൃഷി ചെയ്യണം എന്നൊരു മോഹം മനസ്സിൽ ജനിക്കുന്നുവോ? ഇതിന്റെ ഉത്തരം അതേ  എന്നാണെങ്കിൽ എളുപ്പത്തിൽ എങ്ങനെ ചീര കൃഷി ചെയ്യാൻ പറ്റും  എന്നത്  നോക്കാം. 

ചീരക്കൃഷിയും അറിഞ്ഞിരിക്കണ്ട കാര്യങ്ങളും 

ഇവ മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ചുവന്ന ചീരയുടെ കൃഷിയെ സംബന്ധിക്കുന്ന ഒരു കുറിപ്പാണു.

  1. ഒരു സെൻറ്  ഭൂമിയിൽ കൃഷി ചെയ്യാൻ ഏകദേശം അഞ്ചു ഗ്രാമ വിത്ത് വേണ്ടി വരും. 
  2. ചീര നടാൻ    ഉദ്ദേശിച്ച സ്ഥലം നല്ല രീതിയിൽ കിളച്ചു  കളകൾ   നീക്കം ചെയ്യണം,  മണ്ണ് നല്ലപോലെ ഇളകുകയും വേണം . ഇത് വേരുകൾ ഇറങ്ങാൻ സഹായിക്കും. 
  3. ചീര വിത്ത് പാകാൻ ഉദ്ദേശിക്കുന്നതിന്റെ 10 ദിവസം മുമ്പെങ്കിലും സ്ഥലം കിളച്ചു  കോഴി വളമോ അല്ലെങ്കിൽ ചാണകപ്പൊടിയോ ഇട്ടിട്ടു തയ്യാർ ആകണം. 
  4. വളം ഇട്ടു കഴിഞ്ഞാൽ സ്ഥലം എന്നും നനക്കണം. അത് വളത്തിൽ അടങ്ങിയിരിക്കുന്ന ചൂട് അകറ്റാൻ സഹായിക്കും. 
  5. ചീര വിത്തു ഒരിക്കലും നേരിട്ട് മണ്ണിൽ നിക്ഷേപിക്കരുത്, അത് റവയോ അല്ലെങ്കിൽ അരിപൊടിയുടെ കൂടെ ചേർത്ത് വേണം പാകാൻ. ഇത് ചെയ്യുന്നത് ഉറുമ്പു ശല്യം വരാതെ ഇരിക്കാൻ ആണ്. 
  6. ചീര വിത്ത് പാകുമ്പോൾ ഒരിക്കലും മുകളിൽ കനത്തിൽ മണ്ണ് നിരത്താതിരിക്കാൻ സൂക്ഷിക്കണം. വേണമെങ്കിൽ കുറച്ചു ചാണക പൊടി വിതറി കൊടുക്കാം. 
  7. ചീര പാകി 3 അഥവാ 4 ദിവസങ്ങൾ കൊണ്ട് മുള വന്നു തുടങ്ങും. ഈ മുള വന്നാൽ ഗോമൂത്രം വെള്ളത്തിൽ ചേർത്ത മിശ്രിതം ചീരയുടെ ചുവട്ടിലും തണ്ടിലും  തളിച്ചാൽ ഇത് ചീരയുടെ വളർച്ച എളുപ്പത്തിൽ ആകും. 
  8. ചീര പറിച്ചു നടാൻ  ഉദ്ദേശിക്കുന്ന സ്ഥലം നേരത്തെ തന്നെ  കിളച്ചു വളം ഇട്ട്  നനച്ചു തയ്യാറാക്കിയിടണം 
  9. ചീര വൈകുന്നേരങ്ങളിൽ പറിച്ചു നേടുന്നതാണ് ഉത്തമം. 
  10. ചീര പറിച്ചു നട്ടാൽ ഒരു  3 അഥവാ 4 ദിവസം ആകുമ്പോൾ വാട്ടം കണ്ടു തുടങ്ങും. രാവിലേയും വൈകുന്നേരവും അത് ശെരിക്കു തളിച്ച് കൊടുത്താൽ ആ വാട്ടം പൂർണമായും മാറും. 
  11. വാട്ടം മാറിയാൽ വേര് ഓടി തുടങ്ങും. വേര് ഓടി തുടങ്ങിയാൽ കോഴി വളമോ അല്ലെങ്കിൽ ചാണക പൊടിയോ ഇട്ടു കൊടുക്കാവുന്നതാണ്. അത് കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു ചീരയുടെ ചുവട്ടിൽ  ഇത്തിരി മണ്ണ് ഇട്ടു കൊടുക്കുന്നത് ചീരയുടെ നിന്നും പുതിയ വേരുകൾ കിളിർക്കാൻ സഹായം ആകും. മേൽ വേര് വന്ന്  കഴിഞ്ഞാൽ  വളം ചീര പെട്ടന്ന് തന്നെ വലിച്ചെടുക്കുകയും ചെയ്യും.  ഇത് ചീരയുടെ വളർച്ച വേഗത്തിലാക്കും . 
  12. ഇതിൽ ചിലപ്പോൾ ചീര പറിച്ചു നടാതെ വിതച്ച  ഇടത്തു  തന്നേ വലുതാക്കി വിൽക്കാറുണ്ട്. പക്ഷെ പറിച്ചു നടൽ ആണ് ഉത്തമം. ഈ രീതി അണെങ്കിൽ ചീരയിൽ കാണപ്പെടുന്ന പുള്ളിക്കുത്ത് എന്ന രോഗം കുറക്കാൻ സാധിക്കും. പറിച്ചു നടുന്ന ചീരക്ക് ധാരാളം  തണ്ടുകൾ  ഉണ്ടാകും .വിതച്ച  സ്ഥലത്തു തന്നേ നിന്ന് വളരുന്ന ചീരക്ക് നിറവും കുറവാണ്. അത് അധികം വളരുകയും ഇല്ല. 
  13. പറിച്ചു നട്ടിട്ട്  ഏകദേശം 25  ദിവസം കഴിയുമ്പോൾ ചീരയുടെ  വിളവ് എടുക്കാം. 
  14. ചീര നടാൻ ഏറ്റവും നല്ല സമയം ഫെബ്രുവരി മുതൽ മെയ് ആണ്. മഴക്കാലം ചീര കൃഷിക്ക് അനുയോജ്യമല്ല  

  (കടപ്പാട് –  മാതൃഭൂമി, Variety Farmer -YouTube Page )

  രോഗവും രോഗ ലക്ഷണങ്ങളും 

ചുവന്ന ചീരയിൽ അധികമായി കാണപ്പെടുന്നത് ഇലപ്പുള്ളി രോഗം ആണ്. ഈ രോഗം വന്ന ചീരകളിൽ പുള്ളിക്കുത്തുകൾ കണ്ടു വരാറുണ്ട് ഇതിനെ തുടർന്ന് ക്രമേണ ഇലകൾ മുഴുവനും നശിക്കാറുണ്ട്. പക്ഷെ പച്ച ചീരയിൽ ഈ രോഗം അധികം കാണാറില്ല. അതിൽ അടങ്ങിയിരിക്കുന്ന  [CHLOROPHYLL ]ക്ലോറോഫിൽ  ഈ രോഗത്തെ ചേർക്കാൻ സഹായിക്കും. അത് കൊണ്ട് എപ്പോളും ഈ   രണ്ടിനങ്ങളും ഇടകലര്‍ത്തി നേടുന്നതാണ് അനുയോജ്യം. സോഡാ പൊടി, പാൽ കായം, മഞ്ഞൾ പൊടി ഇവ വെള്ളത്തിൽ കലക്കി തളിച്ച് കൊടുത്താൽ ഈ രോഗത്തെ അകറ്റാൻ പറ്റും . 40 ഗ്രാം പാല്‍ക്കായം 10 ലീറ്റർ വെള്ളത്തിൽ കലക്കി അതിൽ 32 ഗ്രാം  മഞ്ഞൾ പൊടിയും  8 ഗ്രാം  സോഡാ പൊടിയും ചേർത്തു  തയ്യാർ ആക്കുന്ന മിശ്രിതം അരിച്ചു എടുത്തു ഇലകളുടെ  ഇരു വശത്തും തളിച്ച് കൊടുത്താൽ ഇലപ്പുള്ളി രോഗം അകറ്റാൻ പറ്റും. ഇതേപോലെ ഗോമൂത്രം വെള്ളം, കാന്താരി മുളകും ചേർന്ന  മിശ്രിതം ഉപയോഗിച്ച് പുഴുക്കളേയും അകറ്റാൻ പറ്റും. 1 ലിറ്റർ വെള്ളത്തിൽ 100 മില്ലി ഗോമൂത്രവും 3 ഗ്രാം കാന്താരി മുളകു അരച്ചതും ചേർത്തിട്ടു ചെടികൾക്ക് തളിച്ച്കൊടുത്താൽ ഉത്തമം ആയിരിക്കും . 
ചീര കൃഷി ചെയാൻ സാധികാത്ത സ്ഥിതിക്ക് അത് കർഷകരിൽ നിന്നും വാങ്ങുക എന്നുള്ളതാണ് ഉത്തമം. കൃഷിഗ്രാമം( krishigramam.com) നിങ്ങളെ വിശ്വസ്തരും പ്രശസ്തരും ആയ കർഷകരിൽ എത്തി ചേരാൻ സഹായിക്കുന്നു. 

(കടപ്പാട് – ചീര വിക്കിപീഡിയ) 

Leave a Reply

Your email address will not be published. Required fields are marked *