Uncategorized

വെണ്ട എങ്ങനെ കൃഷി ചെയ്യാം

Posted On March 24, 2020 at 8:01 am by / No Comments

നമ്മുടെ ഒക്കെ വീടുകളിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കൃഷി ആണ് വെണ്ട . ഒരു അഞ്ചോ ആറോ ചുവട് വെണ്ട വീട്ടിൽ തന്നെ നട്ടു വളർത്തിയാൽ നമുക്ക് ആവശ്യത്തിന് മെഴുക്കുപുരട്ടിയോ അല്ലെങ്കിൽ സാമ്പാറിൽ ചേർക്കാനോ ഒക്കെ ഉള്ള വിഷരഹിത വെണ്ട ഉല്പാദിപ്പിക്കാനാകും . നമ്മുടെ വീട്ടിലെ സ്ഥല പരിമിതിക്കു അനുയോജ്യമായി മണ്ണിലോ , ചെടിച്ചട്ടിയിലോ അല്ലെങ്കിൽ ഗ്രോ ബാഗിലോ ഒക്കെ നട്ടുവളർത്താൻ പറ്റുന്ന ഒരു വിള ആണ് വെണ്ട . വളരെ രുചികരമായ ഈ പച്ചക്കറി പച്ചയ്‌ക്കോ പാചകം ചെയ്തോ ഒക്കെ കഴിക്കാവുന്നതാണ് .ഇതിന്റെ രുചിക്കൊപ്പം തന്നെ ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻസ് ആരോഗ്യത്തിന് വളരെ നല്ലതാണ് .

ഒക്രാ എന്ന ഇംഗ്ലീഷ് പേരുള്ള വേണ്ടയെ ലേഡീസ് ഫിംഗർ എന്നും വിളിപ്പേരുണ്ട്
വൈറ്റമിൻ A , വൈറ്റമിൻ സി, വൈറ്റമിൻ കെ , വൈറ്റമിൻ A , തയാമിൻ തുടങ്ങിയ വൈറ്റമിനുകളും കാൽസിയം ,അയൺ ,മാഗ്നീസ്യം ,പൊട്ടാസിയം ,സിങ്ക് തുടങ്ങിയ ധാതുക്കളും അടങ്ങിയിരിക്കുന്നു .

നാലോ അഞ്ചോ പിഞ്ചു വെണ്ടയ്ക്ക വെറും വയറ്റിൽ കഴിക്കുന്നത് പുരുഷ ബീജാണുക്കൾക്കു ഗുണനിലവാരം കൂട്ടുവാനും തന്മൂലം വന്ധ്യതാ പോലുള്ള അവസ്ഥയിൽ നിന്ന് മുക്തി ലഭിക്കും എന്ന് അനുഭവസ്ഥർ പറയുന്നു. അതെ പോലെത്തന്നെ സ്ത്രീകളുടെ ഓവുലേഷൻ മെച്ചപ്പെടുത്താനും വെണ്ടക്കയിലെ ഘടകങ്ങൾക്കു സാധ്യമാണെന്ന് അനുഭവസ്ഥർ പറയുന്നു . കൂടാതെ ഹൃദയ ആരോഗ്യത്തിനും വെണ്ടയ്ക്ക ഉത്തമം ആണ്

അരുണ ,ആർക്ക, അനാമിക ,സുസ്ഥിര തുടങ്ങിയ വിവിധ ഇനം വെണ്ട ലഭ്യമാണ് . നാടൻ ഇനം ആയ ആനക്കൊമ്പൻ വെണ്ട നല്ല ആദായം ഉള്ള ഒരു ഇനം ആണ് .ഫിബ്രുവരി- മാര്‍ച്ച്, ജൂണ്‍- ജൂലായ്, ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് വെണ്ടക്കൃഷി ചെയ്യാന്‍ ഉചിതം( കടപ്പാട് മാതൃഭൂമി )

വിത്ത് മുളപ്പിക്കുന്ന രീതി

നല്ലയിനം വിത്തുകൾ വാങ്ങി സ്യൂഡോമോണസ് ലായിനിലിലോ അല്ലെങ്കിൽ ചാണകവെള്ളത്തിലോ അഞ്ചാറു മണിക്കൂർ മുക്കി വച്ചതിനു ശേഷം വേണം വിത്തുകൾ നാടുവാൻ . ഇത് രണ്ടും ലഭ്യമല്ലെങ്കിൽ സാധാരണ വെള്ളത്തിൽ എങ്കിലും മുക്കി വച്ചതിനു ശേഷം വേണം നേടുവാൻ. ഗ്രോ ബാഗിലോ ട്രേയിലോ ഒക്കെ നേടുവാൻ സാധിക്കും . രണ്ടു മൂന്നു ദിവസം കൊണ്ട് മുള വരും അതിനു മുൻപ് മണ്ണൊരുക്കണം

സാധാരണ ഒരല്പം ഉയരത്തിൽ തടമെടുത്താണ് വേണ്ട നടുന്നത് . അതല്ലെങ്കിൽ പൂച്ചട്ടിയിലോ ഗ്രോ ബാഗിലോ ഒക്കെ നടാൻ സ്‌ഥയ്‌ക്കും. നീളത്തിൽ ഒരല്പം തടമെടുക്കുകയാണെങ്കിൽ ഡ്രിപ് ഇറിഗേഷൻ പോലെ ഉള്ള ജലസേചന മാർഗങ്ങൾ ഉപയോഗിക്കാൻ എളുപ്പം ആയിരിക്കും.

തടത്തിൽ കോഴിവളമോ ചാണകമോ വേപ്പിൻ പിണ്ണാക്കിനോടൊപ്പം ചേർത്ത് ഉപയോഗിക്കാം . വളമിട്ടാൽ ഒരു മൂന്നോ നാലോ ദിവസം നന്നായി വെള്ളം ഒഴിച്ച് ഒന്ന് തണുത്തതിനു ശേഷം നടുന്നതായിരിക്കും ഉത്തമം അതോടൊപ്പം ചെറിയ രീതിയിൽ കുമ്മായം വിതറുന്നതും വളം പെട്ടന്ന് ആഗിരണം ചെയ്യാൻ സഹായിക്കും .

തടം ഒരു നാലോ അഞ്ചോ ദിവസം നനച്ചു പാകപ്പെടുത്തിയാൽ അതിലേക്കു വളർന്ന തൈകൾ പറിച്ചു നടാവുന്നതാണ് .അതിനു ശേഷം ജീവാമൃതം പോലെ ഉള്ള വല പ്രയോഗങ്ങൾ നടത്താവുന്നതാണ് .

വേണ്ടയെ നശിപ്പിക്കുന്ന തണ്ടു തുരപ്പനെയും മറ്റു കീടനകളെയും പുകയില കഷായം , വെളുത്തി ചതച്ചു ചേർത്ത വെള്ളം തുടങ്ങിയവ തളിച്ച് ഒരു പരിധി വരെ നശിപ്പിക്കാവുന്നതാണ് . ഇലപ്പുള്ളി രോഗത്തിന് സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം കലക്കി ഇലകളിലും തണ്ടിലും ഒക്കെ തളിക്കാവുന്നതാണ്

തൈകൾ നട്ട് ഒരുമാസം ഒക്കെ പ്രായം ആകുമ്പോൾ വിളവുകൾ ലഭിച്ചു തുടങ്ങും .വിളകൾ മൂപ്പ്‌ എത്തുന്നതിനു മുൻപ് തന്നെ പറിച്ചെടുക്കേണ്ടതാണ് .ഇനി വിത്ത് ശേഖരണത്തിന് വിളവെടുപ്പ് കാലഘട്ടത്തിന്റെ മധ്യത്തിൽ പറിച്ചെടുത്തു ഉണക്കി കാടുകയറാത്ത ഭരണികളിൽ അടച്ചു സൂക്ഷിക്കാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *